
ആലുവ: ഫിഷറീസ് വകുപ്പിന് കീഴിലുള്ള കടുങ്ങല്ലൂരിലെ അലങ്കാര മത്സ്യകൃഷി പരിശീലന-വിപണന കേന്ദ്രം കേരള അക്വാ വെഞ്ച്വേഴ്സ് ഇന്റർനാഷണൽ ലിമിറ്റഡിന്റെ (കാവിൽ) നവീകരണത്തിന് ബൃഹത്ത് പദ്ധതി തയ്യാറാക്കാൻ ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിർദ്ദേശം നൽകി. സ്ഥലം വിശദമായി സന്ദർശിച്ച ശേഷം ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച്ചക്കിടയിലാണ് ഫിഷറീസ് ജോയിന്റ് ഡയറക്ടർ എം.എസ്. സാജുവിന് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
ഫിഷറീസ് ജോയിന്റ് ഡയറക്ടർ ഡോ. ആശ അഗസ്റ്റിൻ മന്ത്രിയെ സ്വീകരിച്ചു. ഫിഷറീസ് ഡയറക്ടർ ആർ. ഗിരിജ,
മെമ്പർ സെക്രട്ടറി എച്ച്. സലിം, കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഷേയ്ക് പരീത്, ഡോ. ദിനേശൻ ചെറുവാട്ട്, എൻ.എസ്. ശ്രീലു, ഇഗ്‌നേഷ്യസ് മൺഡ്രോ, ശ്രീകണ്ഠൻ നായർ, അനിൽകുമാർ എന്നിവർ പങ്കെടുത്തു.