വൈപ്പിൻ: ചെറായി ബീച്ചിൽ ആരംഭിച്ച പൊലീസ് ഔട്ട്‌പോസ്റ്റ് മുനമ്പം ഡിവൈ.എസ്.പി ബൈജുകുമാർ ഉദ്ഘാടനം ചെയ്തു. മുനമ്പം ഡി.വൈ.എസ്.പി. ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് പുതിയ ഔട്ട് പോസ്റ്റ്. ഡിവൈ.എസ്.പി. ഓഫീസ് പറവൂരിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ബീച്ചിൽ ഔട്ട്‌പോസ്റ്റ് തുടങ്ങിയത്. ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ രണ്ട് പൊലീസുകാരുടെ സേവനം ഉണ്ടാകും. മുനമ്പം ബീച്ച് മുതൽ കുഴുപ്പിള്ളി ബീച്ച് വരെ പട്രോളിംഗിനും ബീച്ച് മേഖലയിലെ മറ്റ് സേവനങ്ങൾക്കും പൊലീസുണ്ടാകും.