water
ജനതാറോഡിൽ പ്രളയം സൃഷ്ടിച്ച പൈപ്പുപൊട്ടൽ

പനങ്ങാട്: വാട്ടർ അതോറിട്ടിയുടെ കുടിവെള്ള പൈപ്പ് പൊട്ടി പനങ്ങാട് ജനതാറോഡിൽ പ്രളയമായി. പനങ്ങാട് ഏഴ്, എട്ട് വാർഡുകളുടെ അതിർത്തി​യായ ജനതാറോഡിലാണ് ഇന്നലെ രാവിലെ റോഡ് കവിഞ്ഞൊഴുകുന്നത് പ്രദേശവാസി​കൾ കണ്ടത്. രാത്രിയിലെപ്പോഴോ ഭൂമിക്കടിയിൽ വച്ച് പൈപ്പ് പൊട്ടിയതിനെ തുടർന്ന് പതിനായിരക്കണക്കിന് ലിറ്റർ വെള്ളമാണ് റോഡ് മുങ്ങി സമീപ പ്രദേശങ്ങളിലേക്ക് ഒഴുകിയത്. റോഡിലൂടെ രാത്രിയും പകലും ഓടുന്ന ടിപ്പറുകൾ മൂലം ഇവിടെ റോഡിന്റെ ഒരു വശം ഇടിഞ്ഞ് കുഴിയായിട്ട് ഏറെ നാളായി​.

ഇതിനുപുറമെ അണ്ടർ ഗ്രൗണ്ട് കേബിൾ തകരാറുകൾ പരിഹരിക്കാൻ ബി.എസ്.എൻ കരാർ തൊഴിലാളികൾ കുഴിയെടുത്ത് മണ്ണിളകിക്കിടക്കുകയുമായിരുന്നു. ഇതേകുഴിയുടെ അടിഭാഗത്ത് കൂടിയായിരുന്നു വാട്ടർ അതോറിട്ടിയുടെ പൈപ്പ് കടന്നുപോകുന്നത്.

പ്രദേശത്തെ കുടിവെള്ളവിതരണം പൂർണമായി നിലച്ചു.