തൃപ്പൂണിത്തുറ: ഇന്ധന, പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധധർണ നടത്തി. കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി. വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി രാജു പി നായർ, മരട് നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുനീല സിബി, നേതാക്കളായ ടി.കെ. ദേവരാജൻ, പി.സി. പോൾ, കെ. കേശവൻ, സി.ഇ. വിജയൻ, സാജു പൊങ്ങലായിൽ, ഡി. അർജുനൻ, ടി.വി. ഷാജി, പി.ഡി. ശ്രീകുമാർ, ജയൻ കുന്നേൽ, കെ.എൻ. കാർത്തികേയൻ, സി.എസ്. ബേബി എന്നിവർ പ്രസംഗിച്ചു.