കൊച്ചി: ശ്യാംദാസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്യാംദാസ് നിർമ്മിച്ച 'എൻ കാതൽ ' തമിഴ് സംഗീത ആൽബം പ്രകാശി​പ്പി​ച്ചു. തെലുങ്ക് താരവും നർത്തകിയുമായ അപർണാദേവിയാണ് ആൽബത്തിൽ മുഖ്യവേഷത്തിൽ അഭിനയിക്കുന്നത്. ആൽബം റിലീസ് ചെയ്യുന്നതിന് മുമ്പ് സോളോ ലേഡി ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച കാമറാമാനും മികച്ച മ്യൂസിക്കൽ വീഡിയോയ്ക്കുമുള്ള പുരസ്‌കാരം ആൽബത്തിന് ലഭിച്ചതായി അണിയറപ്രവർത്തകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിഷ്ണു ഇത്തിപ്പാറ, ശ്യാംദാസ്, അപർണാദേവി, വെങ്കി എന്നിവർ വി​ശദീകരി​ച്ചു.