film

കൊച്ചി : ആർ.എച്ച്.എം ബാനറിൽ നവാഗത സംവിധായകനായ സാബു അന്തുകായി തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി ക്രീയേറ്റർ ' എന്ന സിനിമ നാളെ ഒ.ടി.ടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുമെന്ന് സംവിധായകൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെബ്‌സിനിമാസ്, സൈന പ്ലേ, ഫസ്റ്റ് ഷോ എന്നീ പ്ലാറ്റുഫോമുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്.വെബ് സിനിമാസിൽ സിനിമ കാണുന്നവരിൽ നിന്നും മൂന്ന് പേരെ തെരെഞ്ഞെടുത്ത് ഇരുചക്ര വാഹനവും നല്ല പ്രതികരണങ്ങൾക്ക് മൊബൈൽ ഫോണും സമ്മാനമായി നൽകുമെന്നും സംവിധായകനായ സാബു അന്തുകായി പറഞ്ഞു.