കുറുപ്പംപടി: കുന്നത്തുനാട് യൂണിയൻ സ്ഥാപക നേതാവ് ഇ.വി കൃഷ്ണന്റെ 51ാം മത് സ്മൃതിദിനം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം യൂണിയൻ ആസ്ഥാനത്ത് വെച്ച് ഇന്ന് ആചരിക്കും. അനുസ്മരണത്തിന്റെ ഭാഗമായി വിശേഷാൽ ഗുരുപൂജ ഉണ്ടായിരിക്കും. യൂണിയൻ ചെയർമാൻ കെ.കെ.കർണ്ണൻ ഭദ്രദീപ പ്രകാശനം നടത്തും. തുടർന്ന് അനുസ്മരണ പ്രാർത്ഥന, പുഷ്പാർച്ചന എന്നീ ചടങ്ങുകൾ നടക്കും. പരിപാടികൾക്ക് യൂണിയൻ കൺവീനർ സജിത് നാരായണൻ, കമ്മിറ്റിയംഗം എം.എ രാജു എന്നിവർ നേതൃത്വം നൽകും.