കൊച്ചി: ഭിന്നശേഷിക്കാർക്കുള്ള ഇലക്ട്രിക് വീൽചെയർ വിതരണവും സെറിബ്രൽ പാൾസി വീൽചെയർ വിതരണവും ഇന്ന് രാവിലെ 11ന് തേവര ഗവ. വൃദ്ധസദനത്തിൽ വെച്ച് മേയർ എം. അനിൽകുമാർ നിർവഹിക്കും .5 ഇലക്ട്രിക് വീൽചെയറുകളും മൂന്ന് സെറിബ്രൽ പാൾസി വീഴ്ചകളുമാണ് വിതരണം ചെയ്യുന്നത്. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ അദ്ധ്യക്ഷത വഹിക്കം. വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ റിജേഷ് പി.ആർ, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഷീബാലാൽ, ജില്ലാ സാമൂഹ്യനീതി ഓഫീസർ സുബൈർ.കെ.കെ, ജില്ലാ പ്രൊബേഷൻ ഓഫീസർ വി.എ. ഷംനാദ്, വൃദ്ധസദനം സൂപ്രണ്ട് സജീവ്.എ, സീനിയർ സൂപ്രണ്ട് സ്മിത എം.വി എന്നിവർ പങ്കെടുക്കും.