കൊച്ചി: എസ്.എസ്.എൽ.സി പരീക്ഷയിൽ അയ്യപ്പൻകാവ് ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ മികച്ച വിജയംനേടി. പരീക്ഷ എഴുതിയ 106 പേരിൽ 26 പേർക്ക് ഫുൾ എ പ്ളസ് ലഭിച്ചു. ഇതിൽ അഞ്ചുപേർ അന്യസംസ്ഥാനക്കാരാണ്. നൂറ്റിനാൽപ്പതോളം അന്യസംസ്ഥാന വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണിത്. അദ്ധ്യാപകരും മാനേജ്മെന്റും പി.ടി.എയും ഒറ്റക്കെട്ടായി പരിശ്രമിച്ചതിന്റെ ഫലമാണ് ഈ നേട്ടമെന്ന് ഹെഡ്മിസ്ട്രസ് ബിന്ദു ജെ പറഞ്ഞു.