n
മാതൃകവചം പദ്ധതി പ്രകാരം ഗർഭിണികൾക്കുള്ള വാക്സിനേഷൻ രായമംഗലം ഹെൽത്ത് സെന്ററിൽ പ്രസിഡന്റ് എൻ.പി.അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിൽ മാതൃകവചം ഗർഭിണികൾക്കുള്ള കൊവിഡ് വാക്സിനേഷന് തുടക്കം കുറിച്ചു. 200 ഓളം പേർക്കാണ് രായമംഗലത്ത് വാക്സിനേഷൻ നൽകേണ്ടത് . രായമംഗലം കുടുംബരോഗ്യകേന്ദ്രത്തിൽ ആരംഭിച്ച മാതൃകവചം വാക്സിനേഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ ഉദ്ഘാടനം ചെയ്തു. ഡോ : ഈപ്പൻ മാത്യു,ജെ.എച്ച്.ഐ ഉഷാകുമാരി, ഹെൽത്ത് ഇൻസ്പെക്ടർ സുനിത തോമസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ ജോഷി പോൾ, എൽദോസ് കെ ജോസഫ്, ലിസി വർഗീസ് ജെം. പി.എൻ മാരായ ലിസി വർഗീസ്, സൂനീത പി.ക പ്രീതി ജെ,സിന്ധുജസ, രമാദേവി എന്നിവർ പങ്കെടുത്തു.