കൊച്ചി: മത്സ്യകൃഷിയിടങ്ങളിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് തുണയായി മൊബൈൽ അക്വാ ലാബ് പ്രവർത്തനം തുടങ്ങി. ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു. മത്സ്യക്കുളത്തിന്റെ ജലത്തിന്റെ ഘടനയും മറ്റും പരിശോധിക്കാനുള്ള സൗകര്യങ്ങൾ ലാബിലുണ്ട്. ജില്ലയിലെ 2500-ഓളം കർഷകർക്ക് മൊബൈൽ ലാബിന്റെ ഗുണം ലഭ്യമാകും. ചടങ്ങിൽ കെ.എൻ.ഉണ്ണികൃഷ്ണൻ എം.എൽ.എ, ഫിഷറീസ് ഡയറക്ടർ ആർ. ഗിരിജ, അഡീഷണൽ ഡയറക്ടർ ശ്രീലു എൻ.എസ് , ഡെപ്യൂട്ടി ഡയറക്ടർ നൗഷർ ഖാൻ, ജോയിന്റ് ഡയറക്ടർമാരായ ഇഗ്നേഷ്യസ് മൺട്രോ , സാജു എം.എസ്, ജൂനിയർ സൂപ്രണ്ട് പി. സന്ദീപ് തുടങ്ങിയവർ പങ്കെടുത്തു.