ഉദയംപേരൂർ : ഉദയംപേരൂർ ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പതിമൂന്നാം വാർഡിൽ നടന്ന ചടങ്ങിൽ സിനിമാതാരം അജയകുമാർ (ഗിന്നസ് പക്രു) ഉദ്ഘാടനം നിർവഹിച്ചു. എ.സി.പിമാരായ ബേബി പി.വി, അബ്ദുൾ സലാം കെ.എ, ഉദയംപേരൂർ സി.ഐ ബാലൻ കെ., പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, മെമ്പർ സുധ നാരായൺ , ശ്രീജിത്ത് ഗോപി, സജീവ് സി.സദൻ, ജനമൈത്രി ബീറ്റ് ഓഫീസർ കെ.ആർ. രമ്യമോൾ എന്നിവർ പങ്കെടുത്തു.