library-council
വാഴപ്പിള്ളി വി.ആർ.എ പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച സ്നേഹഗാഥ സെമിനാർ ലൈബ്രറി പ്രസിഡന്റും പുരോഗമന കലാസാഹിത്യ സംഘം മേഖല സെക്രട്ടറിയുമായ കെ.ആർ വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: സ്ത്രീ സുരക്ഷ കേരളത്തിനായി ഗ്രന്ഥശാലകളിൽ സ്നേഹഗാഥ കൂട്ടായ്മ സംഘടിപ്പിച്ചു. മൂവാറ്റുപുഴ താലൂക്കിലെ 50 ഗ്രന്ഥശാലകളിലാണ് സ്നേഹഗാഥയൊരുക്കിയത്.വാഴപ്പിള്ളി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വാഴപ്പിള്ളിയിൽ സംഘടിപ്പിച്ച സ്നേഹഗാഥ പുരോഗമന കലാസാഹിത്യ സംഘം മേഖല സെക്രട്ടറി കെ.ആർ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. വയോജനവേദി കൺവീനർ കെ.എസ് രവീന്ദ്രനാഥ്‌ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി ആർ.രാജീവ് ലൈബ്രേറിയൻ ഷീല സജീവ് എന്നിവർ സംസാരിച്ചു. തുടർന്ന് വീടുകളിലേക്ക് നൽകുന്ന പോസ്റ്റർ കാമ്പയിന്റെ ഉദ്ഘാടനം കെ.എസ് രവീന്ദ്രനാഥ്‌ നിർവഹിച്ചു. പേഴക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച സ്നേഹ ഗാഥ സെമിനാർ പേഴക്കാപ്പിള്ളി ഗവണ്മെന്റ് ഹൈസ്കൂൾ അദ്ധ്യാപിക സ്റ്റാലീന ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമാറ്റം അദ്ധ്യക്ഷത വഹിച്ചു. പായിപ്ര ഏ.എം.ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ സ്നേഹഗാഥ അഡ്വ. കെ. തുളസി ഉദ്ഘാടനം ചെയ്തു. എം.കെ.ജോർജ് അദ്ധ്യക്ഷത വഹിച്ചു.മുളവൂർ വിജ്ഞാന പോഷിണി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ത്രീ സുരക്ഷ ക്യാമ്പയിന്റെ ഭാഗമായുള്ള സ്നേഹ ഗാഥ വാർഡ് മെമ്പർ ഇ.എം.ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഒ.പി.കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. രണ്ടാർ ഇ.എം.സ് ലൈബ്രറിയിൽ നടന്ന സ്നേഹഗാഥ അഡ്വ. ഗായത്രി കൃഷ്ണനും, പണ്ടപ്പിള്ളി നാഷണൽലൈബ്രറിയിലെ സ്നേഹഗാഥ സിന്ധു ഉല്ലാസും, വാളകം പബ്ലിക് ലൈബ്രറിയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാറാമ്മജോണും, തൃക്കളത്തൂർ പബ്ലിക് ലൈബ്രറിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കിയും വടകര മഹാത്മജിലൈബ്രറിയിൽ കെ.എം.സൂജാത, കിഴുമുറി പബ്ലിക് ലൈബ്രറിയിൽ കവയത്രി സിന്ധു ഉല്ലാസും സ്നേഹഗാഥ സെമിനാർ ഉദ്ഘാടനം ചെയ്തു. പീപ്പിൾസ് ലൈബ്രറി ആട്ടായം,കല്ലൂർക്കാട് കോസ്മോപൊളിറ്റൻ ലൈബ്രറി , ആറൂർ പബ്ലിക് ലൈബ്രറി, എസ്.എൻ. ലൈബ്രറി കോഴിപ്പിള്ളി, എന്നിവിടങ്ങളിലും സെമിനാർ നടത്തി . സ്ത്രീസുരക്ഷക്കായി സ്നേഹഗാഥ കൂട്ടായ്മയൊരുക്കിയ ഗ്രന്ഥശാല പ്രവർത്തകരെ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷിസ്കറിയ ,സെക്രട്ടറി സി.കെ. ഉണ്ണി എന്നിവർ അഭിനന്ദിച്ചു