e
ഇരട്ട സഹോദരങ്ങളായ അനുശ്രീ ഇ.എസ്, അരവിന്ദ് ഇ.എസ്.

കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്ത് പാണ്ടിക്കാട് ഇടത്തോട്ടി സുബ്രഹ്മണ്യന്റെയും റിനിയുടെയും വീട്ടിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഇരട്ട മധുരം. ഇരട്ട സഹോദരങ്ങളായ അനുശ്രീ ഇ.എസ്, അരവിന്ദ് ഇ.എസ് എന്നിവരാണ് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. വേങ്ങൂർ മാർ കൗമ ഹയർസെക്കൻഡറി സ്കൂളിലാണ് ഇരുവരും പഠിക്കുന്നത്. നാലാംക്ലാസ് വരെ വേങ്ങൂർ ഗവൺമെന്റ് യു.പി സ്കൂളിലായിരുന്നു പഠനം.