കൊച്ചി: ഈ വർഷം നീറ്റ്, കെ.ഇ.എ.എം പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്കായി കോട്ടയം കോതനല്ലൂർ ആസ്ഥാനമായുള്ള ലീഡേഴ്‌സ് ആൻഡ് ലാഡേഴ്‌സ് ഗ്രൂപ്പിന് കീഴിലുള്ള ലിസ ഫിനിഷിംഗ് സ്‌കൂൾ സൗജന്യ കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് 7ന് കരിയർ ഗൈഡൻസ് വിദഗ്ദ്ധനും കേരള സർക്കാരിന്റെ മുൻ ജോയിന്റ് എൻട്രൻസ് കമ്മീഷണറുമായ ഡോ. രജു കൃഷ്ണൻ വെബിനാർ നയിക്കും. 2021ലെ മെഡിക്കൽ, എൻജീനീയറിംഗ് പ്രവേശന പരീക്ഷകൾ നേരിടുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും പങ്കെടുത്ത് സംശയങ്ങൾ പരിഹരിക്കാം. https://forms.gle/