dharna-
കർഷകമോർച്ച മുളന്തുരുത്തി കൃഷി ഓഫീസിനുമുമ്പിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറിയും ഗ്രാമ പഞ്ചായത്തംഗവുമായ എം. ആശിഷ് ഉദ്ഘാടനം ചെയ്യുന്നു

പിറവം: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ അർഹരായ മുഴുവൻ കർഷകരേയും ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുക, കാർഷിക ഉത്പന്നങ്ങൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച താങ്ങുവില ഉടൻ നൽകുക, കാലവർഷക്കെടുതിയിൽ കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് കർഷകമോർച്ച മുളന്തുരുത്തി കൃഷി ഓഫീസിനുമുമ്പിൽ ധർണ നടത്തി. സമരം സംസ്ഥാന സെക്രട്ടറിയും ഗ്രാമ പഞ്ചായത്തംഗവുമായ എം. ആശിഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മുളന്തുരുത്തി പഞ്ചായത്ത് സമിതി പ്രസിഡന്റ് എൻ. എം.സുരേഷ്, പിറവം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ടി.പി. രാധാകൃഷ്ണൻ, പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി കെ. ഡി. മുരളീധരൻ എന്നിവർ സംസാരിച്ചു.