കോലഞ്ചേരി: മണ്ണൂരിൽ ബി.എസ്.എൻ.എൽ പരിധിക്ക് പുറത്താണ്. കീഴില്ലം ടെലിഫോൺ എക്‌ചേഞ്ചിന് കീഴിലുള്ള നൂറ് കണക്കിന് ഉപഭോക്താക്കളാണ് കഴിഞ്ഞ രണ്ടാഴ്ചയായി ദുരിതത്തിലായത്. മണ്ണൂർ കവലയിൽ സ്ഥിതി ചെയ്യുന്ന എക്‌ചേഞ്ചിനും മൊബൈൽ ടവറിനും തൊട്ടടുത്ത് താമസിക്കുന്നവർക്ക് പോലും മൊബൈൽ റേഞ്ച് ലഭ്യമല്ല.
കോളുകൾ ലഭിച്ചാൽ തന്നെ ഒരു മിനിറ്റിനകം കട്ടായി പോവുക, സംഭാഷണം മുറിഞ്ഞ് കേൾക്കുന്നതും സ്ഥിരം പതിവാണ്.
സാധാരണക്കാരായ നാട്ടിൻ പുറത്തുള്ള കുട്ടികളുടെ ഓൺലൈൻ പഠനവും, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും, ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുന്നവരുമാണ് ഇരട്ടി ദുരിതത്തിലായത്. അടിയന്തരമായി ഇതിന് പരിഹാരം ഉണ്ടാകണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം