k
51ാം ഇ.വി കൃഷ്ണൻ അനുസ്മരണം കുന്നത്തുനാട് യൂണിയനിൽ ചെയർമാൻ കെ.കെ. കർണ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം നേതാവും കുന്നത്തുനാട് യൂണിയൻ സ്ഥാപകനുമായ ഇ.വി കൃഷ്ണന്റെ സ്മരണാർത്ഥം യൂണിയൻ ആസ്ഥാനത്ത് അർദ്ധകായ പ്രതിമ സ്ഥാപിക്കുമെന്ന് യൂണിയൻ ചെയർമാൻ കെ.കെ കർണ്ണൻ പറഞ്ഞു. 51-ാം മത് ഇ.വി കൃഷ്ണൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.വിയുടെ ജീവിതം എല്ലാവർക്കും മാതൃകയാണ്. ഗുരുദേവ പ്രസ്ഥാനത്തിനു വേണ്ടി ജീവിച്ച ഇ.വിയുടെ സ്മരണകൾ വെളിച്ചമാകണമെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം എം.എ.രാജു അദ്ധ്യക്ഷനായി. കെ.എൻ സുകുമാരൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ അഭിജിത്ത് ഉണ്ണികൃഷ്ണൻ, വനിതാ സംഘം യൂണിയൻ സെക്രട്ടറി ഇന്ദിര ശശി, നളിനി മോഹനൻ എന്നിവർ അനുസ്മരണ സന്ദേശം നൽകി. അനുസ്മരണത്തിന്റെ ഭാഗമായി വിശേഷാൽ ഗുരുപൂജ, അനുസ്മരണ പ്രാർത്ഥന, പുഷ്പാർച്ചന എന്നീ ചടങ്ങുകൾ നടന്നു.