കുറുപ്പംപടി: പെട്രോൾ ,ഡീസൽ, പാചക വാതക വില വർദ്ധനയിൽ പ്രതിഷേധിച്ച് കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്തിയുടെ കോലം വാഹനത്തിൽ കെട്ടിവലിച്ച് പ്രതിഷേധിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.പി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഒ.ദേവസ്സി, ബേസിൽ പോൾ, പി.പി.അവറാച്ചൻ, സജി പടയാട്ടിൽ, കെ.കെ.മാത്തുകുഞ്ഞ്, ജോഷി തോമസ്, രാജൻ വർഗീസ്, എൽദോ ചെറിയാൻ, ജോബി മാത്യു എന്നിവർ നേതൃത്വം നൽകി.