കൊച്ചി: ന്യൂനപക്ഷ സ്കോളർഷിപ്പുകൾ നിലവിലെ ആനുകൂല്യങ്ങൾ നഷ്ടമാകാതെ 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യാ അടിസ്ഥാനത്തിൽ പുന:ക്രമീകരിച്ച സർക്കാർ തീരുമാനം യാക്കോബായസഭ സ്വാഗതം ചെയ്തു.

ജനാധിപത്യമര്യാദകൾക്കും സാമൂഹ്യനീതിക്കും നിരക്കുന്ന തീരുമാനം സാമ്പത്തികപരാധീനതകൾ മൂലം പഠനം തുടരാൻ കഴിയാത്ത ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സഹായമാകുമെന്ന് സഭാ വക്താവ് ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.