മൂവാറ്റുപുഴ: പൊതുമേഖല വിറ്റഴിക്കുന്ന കേന്ദ്ര നയത്തിനെതിരെയും ആവശ്യ സർവീസ് നിയമം പിൻവലിക്കുക, പൊതുമേഖല കേന്ദ്ര ധനമന്ത്രാലയ വകുപ്പിൽ ലയിപ്പിക്കുന്ന നടപടിയിൽ നിന്ന് പിൻമാറുക തുടങ്ങി മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് എ.ഐ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ ധർണയോടാനുബന്ധിച്ച് മൂവാറ്റുപുഴ നെഹ്റു പാർക്കിൽ നടന്ന പ്രതിഷേധസമരം എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം ബാബു പോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എ നവാസ്, കെ .എ. സനീർ , ഇ.കെ.സുരേഷ് എന്നിവർ സംസാരിച്ചു.