തൃപ്പൂണിത്തുറ: ഉദയംപേരൂർ വലിയകുളം കൃഷ്ണമേനോൻ റോഡിന്റെ ശോചനീയവസ്ഥ നാട്ടുകാരെ വലയ്ക്കുന്നു.

റോഡ് മുഴുവൻ വലിയ കുഴികളാണ്. മഴ തുടങ്ങിയതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് തോടിന് സമമായി. ഇരു ചക്ര യാത്രികർ കുഴികളിൽ വീണ് പരുക്കേൽക്കുന്നത് നിത്യസംഭവമായിട്ടും ബന്ധപ്പെട്ട അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രതിനിദാനം ചെയ്യുന്ന വാർഡിന്റെ അതിർത്തി കൂടിയാണ് ഈ റോഡ്.