kklm
കൂത്താട്ടുകുളം പോസ്റ്റ് ഒാഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ ഗോപി ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, പ്രതിരോധ മേഖലയിലെ 41 ഓർഡനൻസ് ഫാക്ടറികൾ സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്രസർക്കാർ പിൻമാറുക, വൈദ്യുതമേഖലയിൽ സ്വകാര്യവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്നിട്ടുള്ള വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സി ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കൂത്താട്ടുകുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം പോസ്റ്റ് ഒാഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധ ധർണ ജില്ലാ സെക്രട്ടറി കെ.എൻ ഗോപി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എസ് രാജൻ, മുണ്ടക്കയം സദാശിവൻ, എ.കെ.ദേവദാസ്, അംബിക രാജേന്ദ്രൻ, ബിനീഷ്.കെ.തുളസിദാസ്, കെ.രാജു,പി.ആർ.സന്ധ്യ, ബീന സജീവൻ എന്നിവർ സംസാരിച്ചു.