കൂത്താട്ടുകുളം: പിറവം നിയോജകമണ്ഡലത്തിലെ തിരുമാറാടി ഗ്രാമപഞ്ചായത്തിൽ മുട്ടത്തുമാക്കിൽ കമലമറ്റം പാടശേഖരത്തിന്റെ നീർച്ചാലുകളുടെ നവീകരണത്തിനായി 50 ലക്ഷം രൂപയും മണ്ണത്തൂർ മുണ്ടേലിത്താഴം ഭാഗത്തെ കർഷകർക്കായി പൈപ്പ് സ്ഥാപിക്കുന്നതിനായി എട്ട് ലക്ഷം രൂപയും അനുവദിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിയുടെ ഭാഗമായി കാഡ പദ്ധതിയിലൂടെയാണ് ഇതിനായി തുക അനുവദിച്ചത്. രണ്ട് പദ്ധതികളിലുമായി 232 ഹെക്ടർ സ്ഥലത്തായി ഏകദേശം 300 കർഷകർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുകയെന്ന് എം. എൽ.എ പറഞ്ഞു.