കൊച്ചി: ചിക്കന്റെ വില വർദ്ധന നിയന്ത്രിക്കാൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ ബഹിഷ്‌കരിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ. രണ്ടാഴ്ചക്കിടയിൽ വില ഇരട്ടിയോളം വർദ്ധിച്ചതായി അസോസിയേഷൻ പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും പറഞ്ഞു.