nisar
കേന്ദ്ര സർക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടുകളിൽ പതിഷേധിച്ച് കോലഞ്ചേരി ഏരിയ പ്രവാസി സംഘം നടത്തിയ ധർണ ഏരിയ പ്രസിഡന്റ് നിസാർ ഇബ്രാഹിം ഉദ്ഘാടനം നിർവഹിക്കുന്നു

കിഴക്കമ്പലം: കൊവിഡ് പ്രതിസന്ധിയിൽപെട്ട് സ്വദേശങ്ങളിൽ കുടുങ്ങിയ പ്രവാസികളെ തിരികെ അയക്കുന്നതിൽ കടുത്ത അലംഭാവം തുടരുന്ന കേന്ദ്ര സർക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടുകളിൽ പതിഷേധിച്ച് കോലഞ്ചേരി ഏരിയ പ്രവാസി സംഘം പ്രതിഷേധ ധർണ സമരം നടത്തി. കുമാരപുരം പോസ്​റ്റ് ഓഫിസിന് മുമ്പിൽ പ്രവാസി സംഘം ഏരിയ പ്രസിഡന്റ് നിസാർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മി​റ്റിയംഗം പി.പി. മത്തായി അദ്ധ്യക്ഷനായി. സി.പി.എം കുന്നത്തുനാട് ലോക്കൽ സെക്രട്ടറി എൻ.എം. കരീം, ടി.സി. മുഹമ്മദ്, ടോജി തോമസ്, ടി.പി. ഷാജഹാൻ, ഷിജു കരീം, സഫിയ മുഹമ്മദ്, അമൽ വർഗീസ്, ശ്രീലേഖ, ഷഹസീന തുടങ്ങിയവർ സംസാരിച്ചു.