kannamali
കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കൊച്ചി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണമാലി കൃഷി ഭവന് മുൻപിൽ നടത്തിയ നിൽപ് സമരം.

കുമ്പളങ്ങി: കടൽ ഭിത്തി പുനർനിർമ്മാണം നടത്താതിലും കൊതുക് നിവാരണപദ്ധതി നടപ്പിലാക്കാത്തിലും പ്രതിക്ഷേധിച്ച് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കൊച്ചി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണമാലി കൃഷി ഭവന് മുൻപിൽ നിൽപ് സമരം നടത്തി. കൊച്ചി നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ ജോൺ പഴേരി ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് കൊച്ചി നിയോജകമണ്ഡലം പ്രസിഡന്റ് ക്ലമെന്റ് റോബർട്ട് ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. നെൽസൺ കോച്ചേരി, ആന്റണി മാർട്ടിൻ, ശ്രീനി എസ് പൈ, സെൽവം കണ്ണമാലി, പഞ്ചായത്ത് മെമ്പർ പ്രശാന്ത് കണ്ണമാലി, ജോസഫ് കണ്ണമാലി, പ്രവാസി കോൺഗ്രസ് നേതാവ് വിൻസെന്റ് കുമ്പളങ്ങി, പാപ്പച്ചൻ കണ്ണമാലി, ജോസി കണ്ണമാലി, ടോമി കണ്ണമാലി തുടങ്ങിയവർ പങ്കെടുത്തു.