കോതമംഗലം: വടാട്ടുപാറ മേഖയിലാണ് കാട്ടാന ശല്യത്തിന് താത്കാലിക പരിഹാരമെന്നോണം പരീക്ഷണാടിസ്ഥാനത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ ഹാങ്ങിംഗ് ഫെൻസിംഗ് സ്ഥാപിച്ച് വനം വകുപ്പ്. കേരളത്തിൽ ആദ്യമായിട്ടാണ് വനം വകുപ്പ് ഹാങ്ങിംഗ് ഫെൻസിംഗ് എന്ന പരീക്ഷണം നടത്തുന്നത്. വടാട്ടുപാറ പുളിമൂട്ചാൽ മുതൽ മീരാൻസിറ്റി വരെ യുള്ള പ്രദേശത്തും ചക്കിമേട് ഭാഗത്തുമാണ് ഇതു സ്ഥാപിച്ചിട്ടുള്ളത്. വന്യ ജീവി ശല്ല്യം രൂക്ഷമായ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഹാങ്ങിംഗ് ഫെൻസിംഗ് സ്ഥാപിക്കണമെന്ന് കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ജെയിംസ് കൊറബേൽ ആവശ്യപെട്ടു.