കുമ്പളങ്ങി: സെന്റ് പീറ്റേഴ്സ് എൽ.പി. സ്കൂളിലെ നിർദ്ധനരായ കുട്ടികൾക്ക് ഫെഡറഷൻ ഒഫ് മലയാളി അമേരിക്കൻ അസോസിയേഷൻസ് (ഫോമ) അഞ്ച് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. സ്‌കൂൾ ഹാളിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് മാർട്ടിൻ ആന്റണിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ കേന്ദ്രമന്തി പ്രൊഫ. കെ.വി. തോമസ്, ഹെഡ്മിസ്ട്രസ് കെ.ജി. മാർഗരറ്റിന് ഫോൺ കൈമാറി. സ്‌കൂൾ മാനേജർ ഫാ. ജോയി ചക്കാലക്കൽ, പതിനഞ്ചാം വാർഡ് പഞ്ചായത്ത് മെമ്പർ ലില്ലി റാഫേൽ, തോമസ് ആന്റണി, പോൾ കണ്ണൻങ്കേരി, വിനോജ് വിജയൻ, സന്തോഷ് പുളിക്കിതറ, ജോമി ജോസ് തങ്കച്ചൻ പുത്തൻവീട്ടിൽ എന്നിവർ സംസാരിച്ചു. ദർശന ജോസഫ് നന്ദി പറഞ്ഞു.