കാലടി: കാഞ്ഞൂർ ഗ്രാമീണ വായനശാല വായന മത്സര വിജയികളെ അനുമോദിച്ചു. വായന പക്ഷാചരണത്തിന്റെ ഭാഗമായിട്ടാണ് മത്സരം സംഘടിപ്പിച്ചത്. ലൈബ്രറി പ്രസിഡന്റ് വി.എസ്.മനോജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി.തമ്പാൻ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി എം.കെ. ലെനിൻ, പഞ്ചായത്ത് നേതൃസമിതി കൺവീനർ എ.എ.സന്തോഷ് സമ്മാനങ്ങൾ വിതരണം ചെയ്തു. എം.കെ.രാമചന്ദ്രൻ ,അജിവർഗീസ്, ഇ.എ.മാധവൻ, എം.കെ.രഞ്ജിത് എന്നിവർ സംസാരിച്ചു.