കൊച്ചി: കാഴ്ച്ചപരിമിതരായ കളിക്കാർക്ക് ക്രിക്കറ്റ് അസോസിയേഷൻ ഫോർ ബ്ലൈൻഡ് ഇൻ കേരളയിൽ (സി.എ.ബി.കെ) രജിസ്റ്റർ ചെയ്യാൻ അവസരം. 10 വയസ് മുതൽ 28 വയസ് വരെയുള്ള കാഴ്ച്ചപരിമിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കും അസോസിയേഷനിൽ രജിസ്റ്റർ ചെയ്യാം. അംഗങ്ങൾക്ക് മാത്രമേ സി.എ.ബി.കെ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. ഗൂഗിൾ ഫോംസ് വഴിയാണ് രജിസട്രേഷൻ സ്വീകരിക്കുക. അപേക്ഷ സി.എ.ബി.കെ ഫേസ്ബുക്ക് പേജിൽ ലഭ്യമാണ്. രജിസ്‌ട്രേഷൻ ഈ മാസം 31 വരെ. കൂടുതൽ വിവരങ്ങൾക്ക് 8547732197