അങ്കമാലി:സ്ത്രീധനമെന്ന ദുരാചാരത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കുക സ്ത്രീകൾക്ക് നേരെയുള്ള അധിക്രമങ്ങൾ തടയുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി കേരള മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സ്ത്രീപക്ഷ കാമ്പയിൽ നടത്തി .അങ്കമാലി നഗരസ കാര്യാലയത്തിന് മുൻപിൽ നടന്ന പരിപാടി കെ.തുളസി ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് എം.എൻ.ശൈലജ അദ്ധ്യക്ഷത വഹിച്ചു.മുൻ നഗരസഭ ചെയർമാൻ ബെന്നിമൂഞ്ഞേലി ,ഗ്രേസി ദേവസി,അനിത ,രജനിശിവദാസൻ, ടി. വൈ. ഏല്യാസ്,പി.എൻ ജോഷി, മോളി മാത്യു ,കെ.വി.സതീശൻ,എം.പി.സേതുമാധവൻ,എം.വി.ഗീത എന്നിവർ പ്രസംഗിച്ചു.