ആലുവ: കീഴ്മാട് ഗ്രാമോദ്ധാരണ വായനശാലയുടെയും വനിതാവേദിയുടെയും ആഭിമുഖ്യത്തിൽ വീട്ടുമുറ്റത്ത് പുസ്തകം പരിപാടി സംഘടിപ്പിച്ചു. ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ സി.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എ.എ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിജയൻ കണ്ണന്താനം, വനിതാസംഘം സെക്രട്ടറി ഷീല സതീശൻ, എം.ബി. നാരായണൻകുട്ടി, എം.കെ. ഗിരീഷ് എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ സുനിത സുരേഷ്, എം.ബി. വിശ്വനാഥൻ, കെ.ആർ. റെജി, അജിത രഘു, അജിത ഷാജി എന്നിവർ നേതൃത്വം നൽകി.