morcha
കർഷകമോർച്ച ആലുവ നിയോജക മണ്ഡലം കമ്മിറ്റി കീഴ്മാട് കൃഷി ഭവന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആർ. രജി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കേന്ദ്ര സർക്കാർ പദ്ധതികൾ സംസ്ഥാനം അട്ടിമറിക്കുന്നതായി ആരോപിച്ച് കർഷകമോർച്ച ആലുവ നിയോജക മണ്ഡലം കമ്മിറ്റി കീഴ്മാട് കൃഷി ഭവന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആർ.രജി ഉദ്ഘാടനം ചെയ്തു. കാർഷക മോർച്ച പഞ്ചായത്ത് പ്രസിഡന്റ് എൻ.വി. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ, വിജയനാഥ്, ഹരിലാൽ, എം.സി. അയ്യപ്പൻകുട്ടി, സുരേഷ് കുന്നത്തേരി തുടങ്ങിയവർ സംസാരിച്ചു.