കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയും (കുഫോസ്) നാഷണൽ സയൻസ് ആൻഡ് ടെക്‌നോളജി എന്റർപ്രണർഷിപ്പും സംയുക്തമായി സൗജന്യ പരിശീലന പരിപാടി നടത്തുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള സംരംഭകത്വ വികസനം എന്ന ആശയത്തൽ ഊന്നിയാണ് പരിശീലനം. ആഗസ്റ്റ് 25 മുതൽ ഒക്ടോബർ 11 വരെ ഓൺലൈനായി നടത്തുന്ന പരിശീലനത്തിൽ സംരംഭങ്ങൾ തുടങ്ങാൻ അഗ്രഹിക്കുന്നവർക്ക് പങ്കെടുക്കാം. സയൻസ്, ടെക്‌നോളജി ഡിപ്‌ളോമ / ബിരുദധാരികൾക്ക് മുൻഗണന. ആഗസ്റ്റ് 14 ന് മുൻപ് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് 8075364710. കുഫോസ് വെബ്‌സൈറ്റിലും വിവരങ്ങൾ ലഭ്യമാണ് - -www.kufos.ac.in.