അങ്കമാലി: കേരള ശാസ്ത്ര സാസാഹിത്യ പരീക്ഷത്തിന്റെ നേതൃത്വത്തിൽ മേഖലതല യോഗം ഗൂഗിൾ മീറ്റ് വഴി നടന്നു. ജില്ലാ വിദ്യാഭ്യാസ സമിതി ചെയർമാൻ പി.ആർ.രാഘവൻ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് സാജു എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.ബെന്നിമലയാറ്റൂർ,ടി.പി. വേലായുധൻ എന്നിവർ പ്രസംഗിച്ചു.മേഖല വിദ്യാഭ്യാസ സമിതി ഭാരവാഹികളായി ബിജു.പി. നടുമുറ്റം (പ്രസിഡന്റ് )ബീന (വൈസ് പ്രസിഡന്റ് )കെ.കെ.സലി (കൺവീനർ)ധർമ്മരാജ് (ജോ.കൺവീനർ എന്നിവരെ തിരഞ്ഞെടുത്തു.ജൂലായ് 21 മുതൽ 31 വരെ വിവിധ കേന്ദ്രങ്ങളിൽ ചന്ദ്രോത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചു.