bank
കാഞ്ഞൂർ സഹകരണ ബാങ്കിനു മുൻപിൽ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ നടത്തിയ ധർണ സി.പി.എം ഏരിയ സെക്രട്ടറി സി.കെ.സലിം കുമാർ ഉദ്ഘാടനം ചെയ്യുന്നു

കാലടി: സഹകരണ ബാങ്കുകളെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി സഹകരണ ജീവനക്കാർ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ബാങ്കുകൾക്കു മുൻപിൽ പ്രതിരോധസമരം സംഘടിപ്പിച്ചു.

കാഞ്ഞൂർ സർവീസ് സഹകരണ ബാങ്കിന് മുൻപിൽ നടന്ന സമരം സി.പി.എം.കാലടി എരിയ സെക്രട്ടറി സി.കെ.സലിം കുമാർ ഉദ്ഘാടനം ചെയ്തു.കാഞ്ഞൂർ സഹകരണ ബാങ്ക് പ്രസിഡന്റ് എം.ബി.ശശിധരൻ,എം.കെ. ലെനിൻ, സാജു പാപ്പച്ചൻ,പി.ജി.അംബുജാക്ഷൻ,വി.വി.രശ്മി എന്നിവർ സംസാരിച്ചു.