മുളന്തുരുത്തി: വിശ്വഹിന്ദു പരിഷത്ത് ചോറ്റാനിക്കര പ്രഖണ്ഡിന്റെ നേതൃത്വത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി ചോറ്റാനിക്കരയിലെ മൂവായിരം വീടുകളിൽ രാമായണ സത്സഗം നടത്തും. ഇതോടൊപ്പം മുതിർന്നവർക്കായി രാമായണം സംബന്ധിച്ച് ഉപന്യാസ മത്സരം, കുട്ടികൾക്കായി പ്രശ്നോത്തരി എന്നിവയും ഉണ്ടാകും. ഞായറാഴ്ചകളിൽ ഓൺലൈനിൽ രാമായണ പ്രഭാഷണവും നടക്കും.