ആലുവ: ഓഡിറ്റോറിയങ്ങളുടെ വിസ്തൃതിക്കനുസരിച്ച് ചടങ്ങുകൾ നടത്താൻ അനുവാദം നൽകണമെന്ന് ഓഡിറ്റോറിയം ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇവന്റ് മാനേജ്‌മെന്റ് , കാറ്ററിംഗ്, ലൈറ്റ് ആൻഡ് സൗണ്ട്, വാടക ഉത്പന്ന വിതരണക്കാർ, ബ്യൂട്ടീഷൻമാർ, കലാകാരൻമാർ, ഫോട്ടോഗ്രാഫർമാർ അടക്കം വലിയൊരു വിഭാഗം ഓഡിറ്റോറിയങ്ങളെ ആശ്രയിച്ച് കഴിയുന്നവരാണ്. ഈ മേഖലകളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്ന അഞ്ച് പേർ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇതിനിടെ ആത്മഹത്യ ചെയ്തു. ദുരിത കയത്തിലായ ഓഡിറ്റോറിയം മേഖലയെ സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്നും അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഇ.ജെ. പൗലോസ്, സെക്രട്ടറി റനീഫ് അഹമ്മദ് എന്നിവർ ആവശ്യപ്പെട്ടു.
ഏഴ് സംഘടനകൾ ചേർന്ന് രൂപീകരിച്ച കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ചെയർമാനായി എ.കെ നസീർ, കൺവീനറാി രാജു കണ്ണംപുഴ എന്നിവരെ തിരഞ്ഞെടുത്തു.