anil-pj
ചെങ്ങമനാട് സഹകരണ ബാങ്കിൽ ആരംഭിച്ച കൈത്താങ്ങ് വായ്പാ പദ്ധതി പ്രസിഡന്റ് പി.ജെ.അനിൽ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: കൊവിഡ് പ്രതിസന്ധിയെ നേരിടാൻ ചെങ്ങമനാട് സഹകരണ ബാങ്കിൽ ആരംഭിച്ച കൈത്താങ്ങ് വായ്പാ പദ്ധതി പ്രസിഡന്റ് പി.ജെ.അനിൽ ഉദ്ഘാടനം ചെയ്തു.ലോക്ക് ഡൗൺ മൂലം തൊഴിൽ ഇല്ലാതെ ദുരിതത്തിലായ ഓട്ടോറിക്ഷ - ടാക്‌സി തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, ചുമട് തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ എന്നിവർക്ക് നാമമാത്രമായ പലിശ നിരക്കിൽ 25000 രുപ വീതം വായ്പ നൽകുന്ന പദ്ധതിയാണിത്. ബാങ്ക് ഭരണസമിതി അംഗം ഇ.ഐ. മജീദ്, സി.പി. പ്രമോദ്കുമാർ, പി.എ. ഷിയാസ്,ഹഫ്‌സ സലിം, എ.എം. നവാസ് തുടങ്ങിയവർ സംസാരിച്ചു. ചെങ്ങമനാട് പഞ്ചായത്തിലെ രണ്ടായിരത്തോളം വരുന്ന തൊഴിലാളി കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.