അങ്കമാലി: 64 രൂപക്ക് പെട്രോൾ നൽകി ജനകീയ ബോധവത്കരണ സദസ് സംഘടിപ്പിച്ച് കെ.പി.സി.സി വിചാർ വിഭാഗ്.ഓട്ടോറിക്ഷയ്ക്ക് 64 രൂപക്ക് പെട്രോൾ നൽകി സദസ് റോജി എം.ജോൺ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജോബിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഷാജി,മാത്യു തോമസ്,ആന്റു മാവേലി,സെൻജൊ ജോർജ് ,ഡൈമീസ് ഡേവീസ്, ടി.വി.രമേശ് ,കെ.ജെ.ജോമി,റിൻസ് ജോസ് എന്നിവർ പ്രസംഗിച്ചു.