നെടുമ്പാശേരി: കൊവിഡ് പ്രതിസന്ധിയെ നേരിടുന്നതിന്റെ ഭാഗമായി നെടുമ്പാശേരി സഹകരണ നിധിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കുള്ള ചികിത്സ ധനസഹായ വിതരണം പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. നിധി ചെയർമാൻ സി.ആർ. രാജൻ അദ്ധ്യക്ഷത വഹിച്ചു. നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ്, വാർഡ് മെമ്പർ കെ.എ. വറീത്,മാനേജിംഗ് ഡയറക്ടർ ആർ.വി. രഘുനാഥ്,ഡയറക്ടർ അരുൺകുമാർ പണിക്കർ എന്നിവർ സംസാരിച്ചു.