മൂവാറ്റുപുഴ: ജില്ലയിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പഞ്ചായത്തായ പായിപ്ര ഗ്രാമപഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ അപാകതക്കും, വാക്‌സിൻ വിതരണത്തിലെ രാഷ്ട്രീയവത്കരണത്തിനുമെതിരെ സി.പി.ഐ തൃക്കളത്തൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ നിൽപ്പ് സമരം നടത്തി. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ നിലവിലുള്ള ഏക മാർഗമാണ് വാക്‌സിൻ കുത്തിവെയ്പ്പും, പ്രതിരോധ പ്രവർത്തനങ്ങളും, കൊവിഡ് രണ്ടാം തരംഗം അവസാനിക്കുന്നു എന്നു പറയുമ്പോഴും പായിപ്ര പഞ്ചായത്തിൽ ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. ജില്ലയിലെ ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്യ്തതും പായിപ്ര പഞ്ചായത്തിലാണ്. നിൽപ്പ് സമരം നടത്തിയത്. സമരം സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി കെ.എസ് ദിനേശ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി അംഗം സനു വേണുഗോപാൽ, ബേസിൽ ബേബി എന്നിവർ പ്രസംഗിച്ചു.