ആലുവ: പരമ്പരാഗത ഈറ്റ തൊഴിലാളികൾക്കെല്ലാം ഈറ്റ ലഭ്യമാക്കുന്നതിനുള്ള പാസ് ബുക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ സനീഷ് കളപ്പുരക്കൽ സംസ്ഥാന ബാംബു കോർപ്പറേഷൻ ചെയർമാന് നിവേദനം നൽകി.പാസ് ബുക്കുള്ള ഒരു തൊഴിലാളിക്ക് കോർപ്പറേഷനിൽ നിന്ന് ആകെ കിട്ടുന്നത് രണ്ട് കെട്ട് ഈറ്റയാണ്. അതും കൃത്യമായി അനുവദിക്കുന്നുമില്ല.തൊഴിൽ അന്യം നിന്നുപോകാതിരിക്കാൻ എല്ലാവർക്കും ഈറ്റ ലഭിക്കാനുള്ള പാസ് ബുക്ക് അനുവദിക്കണമെന്നും കൊവിഡ് കാല സാമ്പത്തിക ധനസഹായം അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.