anoop
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ച പ്ളാസ്റ്റിക് സംസ്കരണ യൂണിറ്റ് അനൂപ് ജേക്കബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

മുളന്തുരുത്തി: ആമ്പല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച പ്ളാസ്റ്റിക് സംസ്കരണ യൂണിറ്റ് അനൂപ് ജേക്കബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് രാജു.പി.നായർ അദ്ധ്യക്ഷനായി. ഹരിത മിഷൻ ജില്ലാ കോർഡിനേറ്റർ സുജിത്ത് കരുൺ, ബ്ലോക്ക് കോർഡിനേറ്റർ കെ.ടി.രത്നാനാഭായ്, പഞ്ചായത്തു പ്രസിഡന്റുമാരായ മറിയാമ്മ ബെന്നി, ബിജു തോമസ് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്ന ആറു പഞ്ചായത്തുകളിലെ പ്ളാസ്റ്റിക് മാലിന്യം ഇനി ഇവിടെ സംസ്കരിക്കാം.