തൃക്കാക്കര: കേന്ദ്രസർക്കാർ രാജ്യത്തെ മുഴുവൻ കർഷകർക്കുമായി അനുവദിച്ച കിസാൻ സമ്മാൻ പദ്ധതി കേരളത്തിൽ ആസൂത്രിതമായി അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരെ കർഷകമോർച്ച എറണാകുളം ജില്ലാ കൃഷി ഓഫീസിന് മുന്നിൽ നടത്തിയ ധർണ ബി.ജെ.പി ജില്ല പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് വി.എസ്. സത്യൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനിൽ കളമശേരി, കർഷകമോർച്ച നിയോജകമണ്ഡലം ജനറൽ സെക്രട്ടറി. പി.ബി. മധു തുടങ്ങിയവർ പ്രസംഗിച്ചു.