കാലടി: കൊവിഡ് തരംഗത്തിൽ ജനം സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ബോധവത്കരണവുമായി യു.കെ.ജി വിദ്യാത്ഥിനിയുടെ സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
കാലടി മറ്റൂർ ശ്രീ ശങ്കര കോളേജിന് സമീപം താമസിക്കുന്ന എം.എസ്.അജികുമാർ ,ഗിരിജ നായരുടെ മകളായ സമീക്ഷ എന്ന നാല് വയസുകാരിയുടെ പ്രകടങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. കൊവിഡ് മഹാമാരിയുടെ ഭീകരത ബോധ്യപ്പെടുത്തുന്നതോടപ്പം സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും വീഡിയോയിൽ പറയുന്നു. വാക്സിൻ എടുക്കണമെന്ന് മാത്രമല്ല വാക്സിന്റെ പേരു കൂടി കുട്ടി പറയുന്നുതും രസകരമാണ്. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ യൂടൂബിൽ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
കാലടി ശ്രീശാരദ വിദ്യാലയത്തിലെ യു.കെ.ജി വിദ്യാർത്ഥിയാണ് സമീക്ഷ.