മുളന്തുരുത്തി: ആരക്കുന്നം സെന്റ് ജോർജ്‌ ഹൈസ്കൂളിൽ നടന്ന കുടുംബ പി.ടി.എ വാർഷികം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി അലക്‌സാണ്ടർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.കെ റെജി അദ്ധ്യക്ഷനായിരുന്നു. ഒരു വർഷത്തെ ആക്ഷൻ പ്ളാൻ പിറവം നഗരസഭ വൈസ് ചെയർമാൻ കെ.പി സലിം പ്രകാശനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെഞ്ചി കുര്യൻ, ഹെഡ്മിസ്ട്രസുമാരായ പ്രീത ജോസ്, ജെസി വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു.