പറവൂർ: കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് ആൻഡ് ലൈബ്രറിയിൽ സ്നേഹഗാഥ പെൺജീവിതത്തിന്റെ കരുതലുകൾ എന്നവിഷയത്തിൽ സെമിനാർ നടത്തി. ആലങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രമ്യ ഉദ്ഘാടനം ചെയ്തു. വനിതാവേദി കൺവീനർ ഷീബ രതീഷ് അദ്ധ്യക്ഷത വഹിച്ചു. അ‌ഡ്വ. കെ.കെ. ഷാജിത വിഷയാവതരണം നടത്തി. ലൈബ്രറി പ്രസിഡന്റ് വി.ജി. ജോഷി,സെക്രട്ടറി ടി.വി. ഷൈവിൻ, വനിതാവേദി ചെയർപേഴ്സൺ ഷിമ വിനീഷ്, യുവത സെക്രട്ടറി അഖില അശോകൻ എന്നിവർ സംസാരിച്ചു.