മൂവാറ്റുപുഴ: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ അലംഭാവത്തിനെതിരെയും, സർക്കാർ കാർഷിക വിളകൾക്ക് പ്രഖ്യാപിച്ച താങ്ങുവില ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടും മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ വിവിധ പഞ്ചായത്തുകളിലെ കൃഷിഭവനുകളുടെ മുന്നിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ ധർണ നടത്തി. മൂവാറ്റുപുഴ കച്ചേരിത്താഴത്ത് നടത്തിയ ധർണ ബി.ജെ.പി മൂവാറ്റുപുഴ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അരുൺ പി .മോഹൻ ഉദ്ഘാടനം ചെയ്തു . ബി.ജെ.പി മൂവാറ്റുപുഴ മുൻസിപ്പൽ പ്രസിഡന്റ് രമേശ് പുളിക്കൻ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ വിഷ്ണു അത്തിക്കുഴി, മണ്ഡലം പ്രസിഡന്റ അജിത് അജയൻ , മുൻസിപ്പൽ ജനറൽ സെക്രട്ടറി രമണൻ എന്നിവർ സംസാരിച്ചു.